ലണ്ടന്‍:ലോകത്തില്‍ സംഹാര താണ്ഡവമാടുന്ന കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ ബ്രിട്ടനിലെ ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി. രണ്ട് പേര്‍ക്കാണ് ആദ്യത്തെ ഡോസ് കൊടുത്തത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. ഇപ്പോള്‍ 800 പ്രവര്‍ത്തകരാണ് മരുന്ന് പരീക്ഷണത്തിനു തയ്യാറായിട്ടുള്ളത്. 80 ശതമാനം വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും പരീക്ഷണം വിജയിച്ചാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാനാണ് ശ്രമമെന്നും ഓക്‌സ്ഫര്‍ഡിലെ വാസ്‌കിനോളജി പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് സാറ പറഞ്ഞു. ലോകം ഏറെ പ്രതീക്ഷയര്‍പ്പിച്ച റെംഡെസിവിര്‍ മരുന്നിന്റെ ആദ്യ ക്ലിനിക്കല്‍ ടെസ്റ്റ് പരാജയപ്പെട്ടു എന്നാണ് ലോകാരാഗ്യ സംഘടന വെബ്‌സൈറ്റില്‍ വ്യക്തമാക്കിയെന്നും പിന്നീട് നീക്കം ചെയ്തതെന്നും ബിബിസി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അമേരിക്കന്‍ കമ്പനിയായ ഗിലീഡ് സയന്‍സ്പരീക്ഷണം പരാജയപ്പെട്ടെന്ന വിവരം നിഷേധിച്ചു.