ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രാജ്യത്ത് ആവശ്യത്തിന് ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മരുന്നു കമ്പനികള്‍. ഇന്ത്യന്‍ ഡ്രഗ് മാനുഫാക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിരാന്‍ചിപറഞ്ഞു. മരുന്നു കമ്പനികളെല്ലാം ചേര്‍ന്ന് 45 കോടി ഗുളികകള്‍ വരെ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതെന്നും ഇത് ഏതു അപകട സാഹചര്യവും പരിഹരിക്കാന്‍ സാധ്യമാണെന്നും ഷാ അറിയിച്ചു. . ഇത് ഇപ്പോഴത്തെ ആവശ്യത്തിന്റെ 10 ഇരട്ടിയാണ്. അതിനാല്‍ മരുന്നിന് യാതൊരു വിധത്തിലുള്ള ക്ഷാമവും ഉണ്ടാകില്ല എന്ന് ഷാ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാകെ 2.4 കോടി ഗുളികകളാണ് ഉപയോഗിച്ചത്. അതുകൊണ്ട് 45 കോടി ഗുളിക ലോകത്തിലെ ഏതു രാജ്യത്തിനുള്ള ആവശ്യവും പരിഹരിക്കാന്‍ തയ്യാറായണെന്നും ഷാ വ്യക്തമാക്കി.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രാജ്യത്ത് ക്ഷാമമില്ല
