ഗുജറാത്തില്‍ മലയാളി പൊലിസ് ഉദ്യോഗസ്ഥയ്ക്കും മഹാരാഷ്ട്രയില്‍ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കൊവിഡ്

ഗാന്ധി നഗര്‍: ഗുജറാത്തില്‍ മലയാളി പൊലിസ് ഉദ്യോഗസ്ഥയ്ക്കും മഹാരാഷ്ട്രയില്‍ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കൊവിഡ് സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ എസിപി ആയ തൃശൂര്‍ സ്വദേശിനിക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. രോഗബാധിതമേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു മഹിളാ സെല്‍ എ സി പിയായ മിനി ജോസഫ്.ഇതോടെ ഗുജറാത്തില്‍ ആകെ രോഗികള്‍ 2624 ആയി മാറി. ആകെ രോഗികളില്‍ 63 ശതമാനവും അഹമ്മദാബാദിലാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാഅവാദിനും കൊവിഡ് സ്ഥിരീകരിച്ചു. അവാദിനെ താനെയില്‍ നിന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരും പാചകക്കാരുമുള്‍പ്പടെ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 778 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6427ആയി ഉയര്‍ന്നു. മുംബൈയില്‍ കോവിഡ് ബാധിതര്‍ 60000 കടക്കുമെന്ന നിഗമനത്തില്‍ മെയ് പകുതിയോടെ നഗരത്തില്‍ 3000 ഐസിയു ബൈഡുകള്‍ കൂടി തയാറാക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ ഐസിഎംആര്‍ പ്ലാസ്മാ തെറാപ്പി നടത്താന്‍ അനുമതി നല്‍കി. എന്നാല്‍ രോഗം ഭേദമായ രണ്ട് പേര്‍ മാത്രമാണ് ബ്ലഡ് പ്ലാസ്മ നല്‍കാന്‍ തയ്യാറായിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം