വാളയാര്‍ കേസില്‍ ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പാലക്കാട്: വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017 ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട് നിയമിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിട്ട: ജില്ലാ ജഡ്ജി പി.കെ.ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമവകുപ്പ് മന്ത്രി എ.കെ. ബാലന്റെ സന്നിഹിതനായിരുന്നു.

വാളയാറില്‍ 13 വയസായ ഒരു പെണ്‍കുട്ടി 2013 ജനുവരി 13-നാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. അതേ വര്‍ഷം മാര്‍ച്ച് 4-ന് അവളുടെ സഹോദരിയും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു

വാളയാറില്‍ 13 വയസായ ഒരു പെണ്‍കുട്ടി 2013 ജനുവരി 13-നാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. അതേ വര്‍ഷം മാര്‍ച്ച് 4-ന് അവളുടെ സഹോദരിയും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെളിവായി. പക്ഷെ, പ്രതികളെന്ന് സംശയിച്ച വി മധു, എം മധു, ഷിബു എന്നിവരെ മതിയായ തെളിവുകളില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. സംശയത്തിന്റെ പേരില്‍ അറസ്റ്റു ചെയ്ത പ്രദീപ് എന്നയാളെ കേസിന്റെ തുടക്കത്തില്‍ തന്നെ വെറുതെ വിട്ടിരുന്നു. അന്വേഷണത്തില്‍ തൃപ്തരല്ലാത്ത കുട്ടികളുടെ മാതാവ് അന്വേഷണത്തിന്റെ പോരായ്മകള്‍ പറഞ്ഞു കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് കേരള ഗവണ്‍മെന്റും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കുറ്റവാളികളെ വെറുതെ വിട്ട സംഭവത്തെ എതിര്‍ത്തു കൊണ്ടാണ് പരാതി നല്‍കിയത്.

ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണത്തിന് ഹനീഫ കമ്മീഷനെ നിയോഗിച്ചത്. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍ പേഴ്‌സനും റിട്ട. ജില്ലാ ജഡ്ജുമാണ് പി കെ ഹനീഫ. കേസുകളുടെ പ്രോസിക്യൂഷനില്‍ ഏതെങ്കിലും തരം വീഴ്ചകളുണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ആരൊക്കെയാണെന്നും കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ്് കമ്മീഷനെ നിയോഗിച്ചത്.

തിരുവനന്തപുരം, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി ഒമ്പത് സിറ്റിംഗ് നടത്തി. മാര്‍ച്ച് മൂന്നിന് അവസാന സിറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →