അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് മന്ത്രി എ.കെ. ബാലന്റെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. കുടുംബത്തിന്റെ ദയനീയസ്ഥിതി മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയതാരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗബാധിതയായി കിടപ്പിലാണ്. നാലു കുട്ടികളുണ്ട്.
അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്റെ കുടുംബത്തിന് സാംസ്‌കാരിക വകുപ്പിന്റെ കൈത്താങ്ങ്
