തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ http://www.eemployment.kerala.gov.in – ല്‍ ഓണ്‍ലൈനായി നടത്താം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതിയാകും. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 മെയ് 31 വരെ പുതുക്കാം. കൂടാതെ ഫോണ്‍ മുഖേനയും രജിസ്ട്രേഷന്‍ പുതുക്കാം. സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും ഓണ്‍ലൈനായി ചെയ്യാം. സര്‍ട്ടിഫിക്കറ്റുകള്‍ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതി. 2020 മാര്‍ച്ച് ഒന്നു മുതല്‍ മെയ് 29 വരെയുള്ള തിയതിയില്‍ 90 ദിവസം പൂര്‍ത്തിയാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 വരെ ഓഫീസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്താല്‍ മതിയാകും.
എറണാകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ക്രമീകരണങ്ങള്‍
