ശ്രീനഗര്‍ ഏപ്രിൽ 22: ജമ്മു കാശ്മീരിലേക്ക് കൊവിഡ് ബാധിച്ചവരെ പാകിസ്ഥാന് അയയ്ക്കുന്നുവെന്ന ആരോപണവുമായി കാശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ്. കാശ്മീരിലെ ജനങ്ങളെ രോഗബാധിതരാക്കാന്‍ കൊവിഡ് ബാധിതരായ ഭീകരരെയാണ് പാകിസ്ഥാന് അയയ്ക്കുന്നതെന്നും അവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്നും സിംഗ് ആരോപിച്ചു.
പാകിസ്ഥാന് ആയുധങ്ങളുമായി ഭീകരരെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിനെപ്പറ്റി മാത്രമാണ് ഇതുവരെ കേട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ അവര്‍ കൊവിഡ് വൈറസ് ബാധിതരെയും ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുന്നു. കാശ്മീരിലെ ജനങ്ങളെ രോഗബാധിതര്‍ ആക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വടക്കന്‍ കാശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിലെ ക്വാറന്റൈന് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഡി.ജി.പി ഇക്കാര്യം പറഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് കാശ്മീരിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തി.

