ശ്രീനഗർ ഏപ്രിൽ 21: ലോകം കോവിഡിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും നിയന്ത്രണ രേഖയില്‍ കനത്ത ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാന്‍ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേര്‍ന്ന സൈനിക പോസ്റ്റുകളിലും ഗ്രാമങ്ങളിലും പാകിസ്ഥാന്‍ സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തിയതായി പ്രതിരോധ വക്താവ് പറഞ്ഞു.
രാവിലെ 11.20 ഓടെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനത്തിന് തുടക്കമിട്ടു. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും കെര്‍ണി മേഖലയിലെ നിയന്ത്രണ രേഖയില്‍ മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയും ചെയ്തു.
ഇന്ത്യന്‍ സൈന്യം ഉചിതമായ തിരിച്ചടി നല്‍കിയെന്നും അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.