തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, കേന്ദ്രം, മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ഇളവുകള്‍ നല്‍കിയതും, വേതനവര്‍ദ്ധന പ്രാബല്യത്തില്‍ വന്നതും തൊഴിലാളികള്‍ക്ക് ആശ്വാസമാകും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ കേന്ദ്രം വരുത്തിയ വര്‍ദ്ധന പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. 100 തൊഴില്‍ ദിനങ്ങളുടെ വേതനമായി 2000 രൂപയുടെ വര്‍ദ്ധനയാണ് ലഭിക്കുക.
നിരവധി സ്ത്രീകള്‍ കുടുംബം പുലര്‍ത്താനും കുട്ടികളെ വളര്‍ത്താനും അവരുടെ വിദ്യാഭ്യാസത്തിനും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തുന്നുണ്ട്. പലര്‍ക്കും ഇതിലൂടെ നല്ല ജീവിതം നയിക്കാന്‍ സാധിക്കുന്നുവെന്നാണ് പദ്ധതി ഗുണഭോക്താവ് കൂടിയായ കൊല്ലത്തെ രഞ്ജു രാജഗോപാലിന്റെ അഭിപ്രായം.’ അവര്‍ക്കൊക്കെ വേതനവര്‍ദ്ധനവ് സന്തോഷം നല്‍കും.. ഇപ്പോള്‍ ഈ ലോക്ഡൗണ്‍ കാലത്ത് പദ്ധതി നിറുത്തിവച്ചത് നിരവധി സ്ത്രീകളെ ഗുരുതരമായി ബാധിച്ചിരുന്നു.’രഞ്ജു ചൂണ്ടിക്കാട്ടി .
അധിക വേതനം തന്ന് സഹായിച്ചതിന് വളരെ നന്ദി, പിന്നെ.. കൊറോണ മൂലം ഒരുപാട് സങ്കടങ്ങള്‍ ഒക്കെ അനുഭവിക്കുന്നുണ്ട്.
ലോക്ക് ഡൗണ്‍ കാലത്ത് പദ്ധതി നിലച്ച് ബുദ്ധിമുട്ടിലായ ദശലക്ഷക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ തൊഴിലാളിക്ഷേമസമീപനം ആശ്വാസമാകുമെന്നുവെന്നാണ് മറ്റൊരു തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താവായ വിജയകലയുടെ പക്ഷം.
‘അധിക വേതനം തന്ന് സഹായിച്ചതിന് വളരെ നന്ദി, പിന്നെ.. കൊറോണ മൂലം ഒരുപാട് സങ്കടങ്ങള്‍ ഒക്കെ അനുഭവിക്കുന്നുണ്ട്.. ഞങ്ങളെയൊന്നും സംരക്ഷിക്കാനും ചെലവിന് തരാനും കുടുംബത്തില്‍ മറ്റാരും ഇല്ലാത്തവരാണ് ഞങ്ങള്‍. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജോലി ചെയ്ത് തന്നെ കുടുംബം പോറ്റുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ കുറച്ച് നാള്‍ ഞങ്ങള്‍ വീട്ടില്‍ ഇരിക്കുന്നു. എന്നാലും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇനി മുതല്‍ ഞങ്ങള്‍ക്ക് ഈ തൊഴില്‍ നിശ്ചിത അകലം പാലിച്ചുകൊണ്ട് ചെയ്യാം എന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചതില്‍ അതിയായ സന്തോഷമുണ്ട്.’ അവര്‍ പറഞ്ഞു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജോലി ചെയ്ത് തന്നെ കുടുംബം പോറ്റുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ കുറച്ച് നാള്‍ ഞങ്ങള്‍ വീട്ടില്‍ ഇരിക്കുന്നു. എന്നാലും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ട്.
‘സാമൂഹ്യ അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഈ ആഴ്ച മുതല്‍ പ്രവൃത്തികള്‍ ആരംഭിക്കും. തൊഴിലുറപ്പ് പദ്ധതി ജോലി ആരംഭിക്കുന്നതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. കുടുംബശ്രീയില്‍ പതിനായിരം മുതല്‍ അന്‍പതിനായിരം രൂപവരെ ലോണ്‍ എടുക്കുന്ന സ്ത്രീകളുണ്ട്. അവര്‍ക്ക് ഈ തൊഴിലുറപ്പ് വേതനം വളരെ ആശ്വാസകരമാണ്..’ പദ്ധതിയുടെ മറ്റൊരു ഗുണഭോക്താവായ ഗീതയുടെ വാക്കുകളാണിവ.
വേതന കുടിശ്ശിക നല്‍കുന്നതിന് കേന്ദ്രം 4431 കോടിരൂപ വകയിരുത്തിയതും, മെറ്റീരിയല്‍സ് ഫണ്ട് ലഭിക്കുന്നതും പദ്ധതി നിര്‍വഹണം കൂടുതല്‍ ജനോപകാരപ്രദമാക്കുമെന്ന് തൃക്കോവില്‍വട്ടം പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയുടെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അനിത ചൂണ്ടിക്കാട്ടി. ‘ഒരുപാട് പേരും സാധാരണയില്‍താഴ്ന്ന ജീവിതനിലവാരത്തില്‍ ഉള്ളവരാണ്, അവരെ സംബന്ധിച്ച് ഇപ്പോഴുണ്ടായിരിക്കുന്ന ഈ വേതനവര്‍ധന വളരെ നല്ലൊരു കാര്യം തന്നെയാണ്. മെറ്റീരിയല്‍ ഫണ്ട് ഒരുപാട് പെന്‍ഡിങ് ഉണ്ടായിരുന്നു. 40 ലക്ഷത്തോളം രൂപ ഇവിടെത്തന്നെ പെന്‍ഡിങ് ഉണ്ടായിരുന്ന സമയത്ത് 396 കോടിരൂപ കേരളത്തിന് അനുവദിച്ചിരിക്കുന്നത് തൊഴിലാളികളെ സംബന്ധിച്ച് വലിയ ആശ്വാസകരമായിരിക്കും’ അനിത പറഞ്ഞു. ഉപജീവനത്തിനും മിച്ചംപിടിക്കാനുമൊക്കെ ആശ്രയിക്കുന്ന പദ്ധതിയുടെ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് തൊഴിലാളികള്‍ ആഗ്രഹിക്കുന്നു.