കേന്ദ്ര ജീവനക്കാരുടെ ശമ്പളവിഹിതം പ്രധാനമന്ത്രി കെയർ ഫണ്ടിലേക്ക്

ന്യൂഡല്‍ഹി ഏപ്രിൽ 20: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന്​ ഒരു വിഹിതം പ്രധാനമന്ത്രിയൂടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടിലേക്ക്​ സമാഹരിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകളില്‍ പുരോഗമിക്കുന്നു. മാസത്തില്‍ ഒരു ദിവസത്തെ വേതനം വീതം 2021 മാര്‍ച്ച്‌​ വരെ ശമ്പളത്തില്‍ നിന്ന്​ പിടിക്കുന്ന രീതിയിലാണ്​ ഇത്​ ആസൂത്രണം ചെയ്​തിട്ടുള്ളത്​.

ശമ്പള വിഹിതം നല്‍കേണ്ടത്​ നിര്‍ബന്ധമല്ലെന്ന്​ പറയുന്നുണ്ടെങ്കിലും ശമ്പളത്തില്‍ നിന്ന്​ നേരിട്ട്​ തുക പിടിക്കുന്ന രൂപത്തിലാണ്​ ഇത്​ പ്രവര്‍ത്തിക്കുക. ശമ്പള വിഹിതം നല്‍കാന്‍ ആഗ്രഹിക്കാത്താവര്‍​ ബന്ധപ്പെട്ട മേലധികാരിയെ രേഖാമൂലം അറിയിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ധനമന്ത്രാലയത്തിലെ റവന്യൂ വിഭാഗം എല്ലാവര്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്​.

മാര്‍ച്ച്‌​ 28 നാണ്​ പി.എം.കെയേര്‍സ്​ എന്ന പ്രത്യേക ഫണ്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്​. ഒരാഴ്​ചക്കകം ഇതിലേക്ക്​ 6500 കോടിയിലധികമാണ്​ ഒഴുകിയത്​. കോര്‍പറേറ്റുകള്‍, സെലിബ്രിറ്റികള്‍, വിവിധ സ്​ഥാപനങ്ങള്‍, പ്രമുഖ വ്യക്​തികള്‍ തുടങ്ങിയവരെല്ലാം പി.എം. കെയേര്‍സിലേക്ക്​ സംഭവന നല്‍കുന്നുണ്ട്​. കോര്‍പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട്​ ഇതിലേക്ക്​ നല്‍കാനുള്ള അനുവാദമുണ്ട്​. എന്നാല്‍, സംസ്​ഥാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക്​ കോര്‍പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട്​ നല്‍കാനാകില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →