കൊറോണ പ്രതിരോധമരുന്നുകളുടെ വികസനത്തിന് ഇന്ത്യ ഉന്നതതല കര്‍മ്മ സേനയ്ക്ക് രൂപം നല്‍കി.

ന്യൂഡല്‍ഹി: മരുന്നുകളുടെ പരീക്ഷണം, പ്രതിരോധമരുന്നുകളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഒരു ഉന്നതതല കര്‍മ്മ സേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിതി ആയോഗില്‍, ആരോഗ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അംഗം, പ്രധാനമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് എന്നിവര്‍ ആധ്യക്ഷം വഹിക്കുന്നതാണ് ഈ കര്‍മ്മസേന. ഇവര്‍ക്കുപുറമെ ആയുഷ്, ഐസിഎംആര്‍, ശാസ്ത്ര-സാങ്കേതിക-ജൈവസാങ്കേതിക വകുപ്പ്, ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കൗണ്‍സില്‍, ഡിആര്‍ഡിഒ, ആരോഗ്യ സേവനവിഭാഗം ഡയറക്ടറേറ്റ് ജനറല്‍, ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ എന്നിവരുടെ പ്രതിനിധികളും ഈ സേനയില്‍ ഉള്‍പ്പെടുന്നു. പ്രതിരോധമരുന്ന് വികസനവുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും നടത്തുന്ന ജോലികളെ ഏകോപിപ്പിക്കുന്നത് ഈ കര്‍മ്മസേനയാണ്. ഇതിനു പുറമെ, പ്രതിരോധമരുന്ന് വികസനത്തിന്റെ നോഡല്‍ ഏജന്‍സിയായി ജൈവസാങ്കേതികവിദ്യ വകുപ്പിനെ തിരഞ്ഞെടുത്തിട്ടുമുണ്ട്. പ്രതിരോധമരുന്ന് വികസനവുമായി ബന്ധപ്പെട്ട്, ദേശീയ-അന്താരാഷ്ട്ര തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങള്‍, അവയുടെ പുരോഗതി എന്നിവ ഈ കര്‍മ്മസേനയിലൂടെ നിരീക്ഷിക്കാന്‍ കേന്ദ്ര ഗവണ്മെന്റിന് സാധിക്കും. കോവിഡ് 19 വ്യാപനം പ്രതിരോധിക്കാനും നിയന്ത്രിക്കാനുമായി നിരവധി നടപടികളാണ് കേന്ദ്രഗവണ്മെന്റ് സ്വീകരിച്ചുവരുന്നത്. വിവിധ സംസ്ഥാന- കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുമായി യോജിച്ചു നടത്തിവരുന്ന ഈ നീക്കങ്ങളോരോന്നും ഉന്നതതലത്തില്‍ പതിവായി വിലയിരുത്തപ്പെടുന്നുമുണ്ട് .

രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ നാളെമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും. എന്നാല്‍ ഹോട്ട്‌സ്‌പോട്ട് ജില്ലകളിലെ രോഗവ്യാപനമുള്ള പ്രദേശങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാവില്ല. പ്രാദേശികാവശ്യങ്ങള്‍ അനുസരിച്ച് സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ അധിക നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതാണ്. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള രോഗവ്യാപന മേഖലകള്‍ താഴെ പറയുന്നു:

ഇളവുകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഈ സ്ഥലങ്ങള്‍ റെഡ് സോണുകളുടെയും, രോഗവ്യാപന മേഖലകളുടെയും ഭാഗമായി മാറുന്നതാണ്.

1) കോവിഡ് 19 കേസുകള്‍ ധാരാളമായി സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങള്‍, രോഗവ്യാപനം അതിവേഗം നടക്കുന്ന പ്രദേശങ്ങള്‍ എന്നിവയാണ് ഹോട്‌സ്‌പോട്ടുകള്‍.

2) കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോ, നാലു ദിവസത്തില്‍ താഴെ സമയം കൊണ്ട്, കേസുകളുടെ എണ്ണം ഇരട്ടിക്കുന്നതോ ആയ സ്ഥലങ്ങള്‍. ഹോട്‌സ്‌പോട്ടുകള്‍ക്കുള്ളില്‍ രോഗവ്യാപന മേഖലകള്‍, രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള ബഫര്‍ മേഖലകള്‍ എന്നിവ പ്രാദേശികഭരണകൂടം കൃത്യമായി വേര്‍തിരിക്കുന്നതാണ്.

രോഗവ്യാപനമേഖലകള്‍ക്കുള്ളില്‍ യാതൊരുവിധ പ്രവൃത്തികളും അനുവദിക്കുന്നതല്ല, എന്നാല്‍ അവശ്യസേവനങ്ങള്‍ക്ക് ഇളവുണ്ടാകും. ആവശ്യമെങ്കില്‍, ചില സ്ഥലങ്ങളില്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശ-ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇളവ് അനുവദിക്കാവുന്നതാണ്. എന്നാല്‍, അവിടങ്ങളില്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നും, കാര്യാലയങ്ങള്‍, ജോലിസ്ഥലങ്ങള്‍, വ്യവസായശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍, സാമൂഹിക അകലം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങള്‍ക്ക് അനുസൃതമായ തയ്യാറെടുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്.

എന്നാല്‍ ഈ ഇളവുകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഈ സ്ഥലങ്ങള്‍ റെഡ് സോണുകളുടെയും, രോഗവ്യാപന മേഖലകളുടെയും ഭാഗമായി മാറുന്നതാണ്.

കോവിഡ്-19 രോഗികള്‍ക്കായി രാജ്യത്ത് കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ 2144 ചികിത്സാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 755 പ്രത്യേക കോവിഡ് ആശുപത്രികളും, 1389 പ്രത്യേക കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു .

ഇതുവരെ 15,712 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2231 പേര്‍, അതായത് 14.19% പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങള്‍, technicalquery.covid19@gov.in എന്ന ഐഡിയിലും, മറ്റു സംശയങ്ങള്‍ ncov2019@gov.in എന്ന ഐഡിയിലും ഉന്നയിക്കാവുന്നതാണ്.

കോവിഡ് -19മായി ബന്ധപ്പെട്ട ഏത് സംശയത്തിനും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ് ലൈന്‍ നമ്പറായ : +91-11-23978046 ലോ, ടോള്‍ ഫ്രീ നമ്പറായ 1075 ലോ വിളിക്കൂ.

കോവിഡ് 19 ഹെല്‍പ് ലൈന്‍ നമ്പറുകള്‍ക്ക് : https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →