കോവിഡ് 19 ലോക് ഡൗണ്‍ കാലയളവില്‍ രാജ്യത്തെ സര്‍ക്കാര്‍ സഹായ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 16.01 കോടി രൂപ നേരിട്ട് വിതരണം ചെയ്തു

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ കാലയളവില്‍, ധനകാര്യ വകുപ്പിന് കീഴിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (CGA) കാര്യാലയം, പൊതു ധനകാര്യ നിര്‍വഹണ സംവിധാനത്തി (PFMS) ലൂടെ വിതരണം ചെയ്തത് 36,659 കോടിയിലേറെ രൂപ. 16.01 കോടി. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് (DBT) ആണ് ഈ തുക നല്‍കിയത്.

മുഴുവന്‍ ചിലവും കേന്ദ്ര ഗവണ്മെന്റ് വഹിക്കുന്ന കേന്ദ്രപദ്ധതികള്‍ (CS), പദ്ധതി ചിലവിന്റെ നിശ്ചിതശതമാനം വഹിക്കുന്ന കേന്ദ്ര സഹായ പദ്ധതികള്‍ (CSS), സംസ്ഥാനപദ്ധതികള്‍ക്കുള്ള കേന്ദ്ര ധനസഹായം (CASP) എന്നിവയ്ക്ക് കീഴിലാണ് മേല്‍പ്പറഞ്ഞ തുക വിതരണം ചെയ്തിട്ടുള്ളത്. DBT ഇടപാടുകള്‍ക്കായുള്ള പൊതു ധനകാര്യ നിര്‍വഹണ സംവിധാനത്തിലെ (PFMS) ഡിജിറ്റല്‍ ഇടപാടുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ തുക ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്.

പ്രധാന വസ്തുതകള്‍:

(i) കോവിഡ്-19- നെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവില്‍, കഴിഞ്ഞമാസം 24 മുതല്‍, ഈ മാസം 17 വരെ രാജ്യത്തെ 16.01 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേയ്ക്കായി പൊതുധനകാര്യ നിര്‍വഹണ സംവിധാനത്തി (PFMS) ലൂടെ 36,659 കോടി രൂപയിലേറെയാണ് നേരിട്ട് വിതരണം ചെയ്തത്. ഇതില്‍ 27,442 കോടി രൂപ നല്‍കിയത് കേന്ദ്ര-കേന്ദ്ര ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കളായ 11.42 കോടി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്. സംസ്ഥാന പദ്ധതികള്‍ക്കുള്ള കേന്ദ്ര ധനസഹായമായി 4.59 കോടി ജനങ്ങള്‍ക്കായി 9717 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.

(ii) പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരമുള്ള ധനസഹായവും, DBT ഡിജിറ്റല്‍ ഇടപാടുകളിലൂടെ വിതരണം ചെയ്തു. ജന്‍ ധന്‍ അക്കൗണ്ട് ഉടമകളായ വനിതകള്‍ക്ക് 500 രൂപവീതം ഇതിന്റെ ഭാഗമായി നല്‍കി. ഈ മാസം 13 വരെ 19.86 കോടി വനിതാ ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 9,930 കോടി രൂപ ഇത്തരത്തില്‍ വിതരണം ചെയ്തു. (അവലംബം : ധനകാര്യ സേവന വകുപ്പിന്റെ കണക്കുകള്‍)

(iii) DBT ഇടപാടുകള്‍ക്കായുള്ള PFM സംവിധാനത്തിന്റെ ഉപയോഗത്തില്‍ കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷങ്ങളേക്കാള്‍ വര്‍ധന. DBT ഇടപാടുകളിലൂടെ 2018-19 സാമ്പത്തികവര്‍ഷത്തില്‍ വിതരണം ചെയ്തത് 22 ശതമാനം തുകയെങ്കില്‍, 2019-20ല്‍ അത് 45 ശതമാനമായി. കോവിഡ് ലോക് ഡൗണ്‍ കാലയളവില്‍ (24 മാര്‍ച്ച് മുതല്‍ 17 ഏപ്രില്‍ വരെ) DBT ഇടപാടുകള്‍ക്കായി PFMS ഉപയോഗപ്പെടുത്തി.

വിതരണം ചെയ്ത തുക സംബന്ധിച്ച വിവരങ്ങള്‍ താഴെ പറയുന്നു:
(i) കോവിഡ് ലോക് ഡൗണ്‍ കാലയളവില്‍ അതായത് 24 മാര്‍ച്ച് മുതല്‍ 17 ഏപ്രില്‍ വരെ; വിവിധ കേന്ദ്ര-കേന്ദ്ര ധനസഹായ പദ്ധതികള്‍ക്കായി PFMS ലൂടെ നടത്തിയത് 27,442.08 കോടി രൂപയുടെ DBT ഇടപാടുകള്‍. 11,42,02,592 അക്കൗണ്ട് ഉടമകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. PM KISAN, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (MNREGS), ദേശീയ സാമൂഹിക സഹായ പദ്ധതി (NSAP), പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന (PMMVY), ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി (NRLM),ദേശീയ ആരോഗ്യ പദ്ധതി (NHM), ദേശീയ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ (NSP) തുടങ്ങിയ പദ്ധതികളിലൂടെയാണ് ഈ തുക വിതരണം ചെയ്തത്.
(ii) മുകളില്‍ പറഞ്ഞ പദ്ധതികള്‍ക്ക് പുറമെ, PM ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴില്‍, ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്ക് 500 രൂപ വീതവും നല്‍കി. ഈ മാസം 13 വരെ 19.86 കോടി വനിതാ ഗുണഭോക്താക്കളാക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 9,930 കോടി രൂപ ഇത്തരത്തില്‍ വിതരണം ചെയ്തു. (അവലംബം : ധനകാര്യ സേവന വകുപ്പിന്റെ കണക്കുകള്‍)

ആദ്യ പത്ത് കേന്ദ്ര -കേന്ദ്ര ധനസഹായ പദ്ധതികള്‍ക്കായി നടത്തിയ DBT ഇടപാടുകളുടെ സംക്ഷിപ്തം:
പദ്ധതി കാലയളവ് : 24 മാര്‍ച്ച് 2020 മുതല്‍ 17 ഏപ്രില്‍ 2020 വരെ

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി, PFMS ഉപയോഗിച്ചുള്ള DBT ഇടപാടുകളിലുണ്ടായ വളര്‍ച്ചPFMS ഉപയോഗിച്ചുള്ള DBT ഇടപാടുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി പുരോഗതിയുണ്ടായിട്ടുണ്ട്.
FY 2018-19 ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധനയാണ് ഇടപാടുകളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.FY 2019-20 ലാകട്ടെ, അത് 48 ശതമാനമായി ഉയര്‍ന്നു.
DBT ലൂടെ വിതരണം ചെയ്ത തുകയിലും വര്‍ധന ഉണ്ടായിട്ടുണ്ട്.FY 2018-19 ല്‍ മൊത്തം തുകയുടെ 22 ശതമാനം DBT ലൂടെ നല്‍കിയപ്പോള്‍, FY 2019-20ല്‍ അത് 45 ശതമാനമായി ഉയര്‍ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616114

Share
അഭിപ്രായം എഴുതാം