ധാക്ക ഏപ്രിൽ 19: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള കടുത്ത നിര്‍ദേശങ്ങളാണ് രാജ്യമെമ്പാടും സ്വീകരിച്ച് പോകുന്നത്. അതിനിടയിലാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ബംഗ്ലാദേശില്‍ ഇമാമിന്റെ ശവസംസ്കാരച്ചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുത്തത്. കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് ജുബെെര്‍ അഹമ്മദ് അന്‍സാരി(55)യുടെ ശവസംസ്കാര ചടങ്ങില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വെെദികനും പള്ളിയിലെ ജനപ്രിയ പ്രാസംഗികനുമായ ഇമാമിന്റെ സംസ്കാരച്ചടങ്ങില്‍ എത്തിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടെന്ന് പൊലീസ് പറയുന്നു.
ആളുകള്‍ തിരമാലപോലെ വന്നെന്നും പൊലീസ് മേധാവി ഷഹാദത്ത് ഹുസെെന്‍ പറഞ്ഞു. ഒരുലക്ഷത്തോളം പേര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി.

