തിരുവനന്തപുരം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജീവനി – ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി വീട്ടുവളപ്പിലോ ടെറസിലോ കൃഷിചെയ്തവര്‍ക്ക് അവര്‍ ചെയ്ത കൃഷിയുടെ ഫോട്ടോ, വീഡിയോ എന്നിവ അതത് കൃഷിഭവനുകളില്‍ ഇ-മെയില്‍ വഴി മെയ് 10ന് മുമ്പ് അയച്ചു കൊടുക്കണം. കൃഷിയിടത്തിലെ കുടുംബ സമേതമുള്ള മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോ/വീഡിയോ ആണ് നല്‍കേണ്ടത്. മികച്ച രീതിയില്‍ കൃഷി ചെയ്തിട്ടുള്ള കുടുംബങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ഫോട്ടോ അയയ്ക്കുന്നവര്‍ ഒരു ഫോട്ടോ മാത്രവും, വീഡിയോ അയയ്ക്കുന്നവര്‍ 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുമാണ് അയയ്ക്കേണ്ടത്. മേല്‍വിലാസവും, ഫോണ്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷ ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും തെരഞ്ഞെടുത്ത് അവാര്‍ഡിന് പരിഗണിക്കും. കൂടുതല്‍ വിവരം 0471-2314358, 9383470288 എന്നീ നമ്പറുകളില്‍ ലഭിക്കും.