ഏപ്രിൽ 25 മുതൽ പത്തനംതിട്ട ജില്ലയ്ക്ക് ഭാഗിക ഇളവ് അനുവദിക്കുമെന്ന് മന്ത്രി രാജു

പത്തനംതിട്ട ഏപ്രിൽ 18: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് ഏപ്രില്‍ 25 മുതല്‍ ഭാഗിക ഇളവ് അനുവദിക്കുമെന്ന് മന്ത്രി കെ.രാജു. കോവിഡ്19 രോഗം നിയന്ത്രണവിധേയമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് നടപടി.

ഇളവുകള്‍ അനുവദിക്കുന്നതിന്റെ മാര്‍ഗരേഖ ജില്ലാഭരണകൂടം ജനങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ കൃഷി, ചെറുകിട വ്യവസായിക പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകള്‍ എന്നിവ സുരക്ഷാ ക്രമീകരണങ്ങളോടെ പുനരാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് ഓഫീസുകളും വില്ലേജ് ഓഫീസുകളും പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലാ അതിര്‍ത്തികളും തുറക്കില്ല. അതേസമയം, ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍, സ്വകാര്യ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ ഉപാധികളോടെ അനുവദിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →