ന്യൂഡൽഹി ഏപ്രിൽ 17: ലോകത്ത് കോവിഡ് മരണസംഖ്യയില്‍ വീണ്ടും വര്‍ദ്ധനവ്. ലോകത്ത് രോഗബാധയേറ്റ് മരിച്ചവരുടെ ആകെ എണ്ണം ഒരു ലക്ഷത്തി നാല്‍പ്പതി അയ്യായിരം കടന്നിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച് അമേരിക്കയിലാണ് മരണസംഖ്യ കൂടുന്നത്.
അമേരിക്കയില്‍ ഇന്നലെ മാത്രം 2,137 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇതുവരെ ഇരുപത്തി ഒന്ന് ലക്ഷത്തി എഴുപത്തി ഒന്‍പതിനായിരത്തിലേറെ പേര്‍ക്കാണ് വിവിധ രാജ്യങ്ങളിലായി രോഗബാധിതരായി തുടരുന്നത്.
അമേരിക്കയെ കൂടാതെ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. അതേസമയം അമേരിക്കയില്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.