ലോക്ക് ഡൗൺ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് കെട്ടിവെക്കേണ്ട തുക തീരുമാനമായി

തിരുവനന്തപുരം ഏപ്രിൽ 17: കോവിഡ്​ 19 വൈറസ്​ ബാധയെ തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ ലംഘിച്ചതിന്​ പൊലീസ്​ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന്​ കെട്ടിവെക്കേണ്ട ബോണ്ട്​ തുകയില്‍ തീരുമാനമായി.

ഇരുചക്ര-മു​ചക്ര വാഹനങ്ങള്‍ക്ക്​ 1000 രൂപയാണ്​ ബോണ്ട്​. നാല്​ ച​ക്ര വാഹനങ്ങള്‍ക്ക്​ 2000 രൂപയും മീഡിയം ഹെവി വാഹനങ്ങള്‍ക്ക്​ 4000 രൂപയും ഹെവി വാഹനങ്ങള്‍ക്ക്​ 5000 രൂപയുമാണ്​ ബോണ്ട്​. വാഹന ഉടമകള്‍ ബോണ്ട്​ തുക ട്രഷറികളില്‍ കെട്ടിവെക്കണം. ഹൈകോടതിയാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →