ബംഗളൂരു ഏപ്രിൽ 17: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി രഥഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കല്‍ബുര്‍ഗി ജില്ലയിലെ സിദ്ധലിംഗേശ്വര ഉത്സവത്തിന്റെ ഭാഗമായാണ് ഘോഷയാത്ര നടത്തിയത്.
ജനക്കൂട്ടം രഥം വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കല്‍ബുര്‍ഗി ജില്ല പോലീസ് പുറത്തുവിട്ടു. പരിപാടി സംഘടിപ്പിച്ചതില്‍ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
അതേസമയം, കര്‍ണാടകയില്‍ 315 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 82 പേര്‍ക്ക് രോഗം ഭേദമായി.13 പേര് മരിച്ചു.

