പോലീസുകാരനെ ആക്രമിച്ച മൂന്ന് പ്രതികൾക്ക് കോവിഡ്

ഇന്‍ഡോര്‍ ഏപ്രിൽ 13: മദ്ധ്യപ്രദേശിലെ കൊവിഡ് നിയന്ത്രണ മേഖലയായ ഇന്‍ഡോറില്‍ പൊലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രില്‍ ഏഴിന് ചന്ദന്‍ നഗറില്‍ വച്ചാണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്. പിടിയിലായ പ്രതികളെ വിവിധ ജയിലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.


തടവുകാരുടെ കൊവിഡ് ഫലം പൊസിറ്റീവ് ആയതോടെ ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരടക്കം 15 പേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവരുമായി ഇടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രതികളെ ജയിലില്‍ എത്തിച്ച പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന എട്ട് പൊലീസുകാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →