ലോക്ക്ഡൗണ്‍: കൂട്ടുകാരനെ പെട്ടിയിലാക്കി ഒളിച്ച് കടത്താന്‍ ശ്രമം, യുവാവ് പിടിയില്‍

മംഗലാപുരം: സുഹൃത്തിനെ അപാര്‍ട്ട്‌മെന്റില്‍ ഒളിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. സുഹൃത്തിനെ കയറ്റണമെന്ന് യുവാവ് റെസിഡന്റ്‌സ് അസോസിയേഷനില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലോക്ക് ഡൗണും കൊറോണയുടെ വ്യാപനവും കണക്കിലെടുത്ത് പുറത്ത് നിന്നുള്ളവരെ അകത്തേക്ക് കയറ്റില്ലെന്ന തീരുമാനമെടുത്തതോടെയാണ് സുഹൃത്തിനെ പെട്ടിയിലടച്ച് ഒളിച്ച് കടത്താന്‍ യുവാവ് തീരുമാനിച്ചത്.പെട്ടിയുടെ അകത്ത് എന്തോ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അപ്പാര്‍ട്ടാമെന്റിലെ താമസക്കാര്‍ പെട്ടി തുറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആദ്യം പെട്ടി തുറക്കാന്‍ വിസമ്മതിച്ച യുവാവ് പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങി പെട്ടി തുറക്കുകയായിരുന്നു. അതോടെ അകത്തിരുന്ന യുവാവ് പുറത്തേക്ക് ചാടുകയായും ചെയ്തു. ഉടന്‍ തന്നെ നിവാസികള്‍ പോലീസില്‍ അറിയിക്കുകയും ഇരുവരെയും പോലീസ്, സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.ഇരുവരുടേയും മാതാപിതാക്കള്‍ സ്റ്റേഷനിലെത്തിയാണ് ഇവരെ മോചിപ്പിച്ചത്. യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

Share
അഭിപ്രായം എഴുതാം