ഡെറാഡൂണ്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുകയും ഗംഗാ നദിയില്‍ കുളിയ്ക്കുകയും ചെയ്ത പത്ത് വിദേശികള്‍ക്ക് ഡെറാഡൂണ്‍ പോലീസാണ് ഇത്തരമൊരു ശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ തപോവന്‍ പ്രദേശത്തെ സായ് ഗംഗാ ഘട്ടില്‍ വച്ചാണ് ഇസ്രായേല്‍, ഓസ്‌ട്രേലിയ, മെക്‌സിക്കോ,ലാറ്റ്വിയ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് പുരുഷന്മാരും നാല് സ്ത്രീകളുമടങ്ങുന്ന വിദേശികള്‍ പോലീസ് പിടിയിലായത്. ഗംഗയുടെ തീരത്ത് യോഗ ചെയ്യാനായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. സംഭവത്തില്‍ വിദേശികള്‍ ക്ഷമാപണം നടത്തിയെങ്കിലും തൃപ്തനല്ലെന്ന് പറഞ്ഞ പോലീസ് ഔട്ട്‌പോസ്റ്റില്‍ നിന്ന് കടലാസുകള്‍ കൊണ്ടു വരികയും അവരെകൊണ്ട് കടലാസില്‍ ഞാന്‍ ലോക്ക്ഡൗണ്‍ നിയമം പാലിച്ചില്ല, എന്നോട് ക്ഷമിക്കൂ എന്ന് 500 പ്രാവശ്യം എഴുതിച്ച ത്. അതിനു ശേഷം ഇവരെ വിട്ടയച്ചു.