ധാരാവിയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

മുംബൈ ഏപ്രിൽ 13: മുംബൈയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. അറുപത് വയസുകാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 150 ആയി. ധാരാവിയില്‍ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 50 കടന്നു. സംസ്ഥാനത്ത് ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇവിടെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ ആളുകള്‍ പുറത്തേക്കോ പുറത്ത് നിന്നുള്ളവര്‍ ഉളളിലേക്കോ പോകുന്നത് തടയുകയാണ്.

മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂനെ, മുംബൈ എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Share
അഭിപ്രായം എഴുതാം