ദൊഡ്ഡബാനസവാടി: കര്‍ണാടകയിലെ ദൊഡ്ഡബാനസവാടിയില്‍ അടച്ചിട്ട ബാറിന്റെ വാതില്‍ കുത്തി തുറന്ന് മദ്യം മോഷ്ടിച്ചു. ബാര്‍ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്നെന്ന് മനസ്സിലായത്. 35 മദ്യകുപ്പികള്‍ നഷ്ടപ്പെട്ടുവെന്നും ഇതിന് ഏകദേശം 30,000 രൂപ വിലവരും എന്നാണ് ബാറുടമ പറയുന്നത്. ലോക്ക് ഡൗണ്‍ മൂലം മാര്‍ച്ച് 21 മുതലാണ് ബാറുകള്‍ പൂട്ടിയത്. ബാറിന്റെ പിറകിലെ വാതില്‍ തകര്‍ത്താണ് മേണഷണസംഘം അകത്ത് കയറിയത്. ബാറുടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാര്‍ കുത്തിതുറന്ന് മദ്യകുപ്പികള്‍ മോഷ്ടിച്ചു
