ചെന്നൈ: കൊറോണ വൈറസ്സിന്റെ വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ സ്വന്തം നിലയില്‍ നീട്ടിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാട് പളനിസ്വാമിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിച്ചത്. തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം കൂടുതലാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദര്‍ ഉള്‍പ്പെടുന്ന സമിതി തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അടച്ചിടല്‍ നീട്ടിയതെന്നും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് മറ്റു പലമുഖ്യമന്ത്രിമാരെപ്പോലെ താനും പ്രധാനമന്ത്രിയോട് അഭിപ്രായപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 30 വരെ ലോക്ക്ഡൗണുമായി തമിഴ്‌നാട്
