കൊറോണ: ചരിത്രത്തിലെ സ്ഥാനം

കോവിഡ് എന്ന മഹാമാരി ലോകത്തെ ഒന്നടങ്കം വിഴുങ്ങികൊണ്ടിരിക്കുമ്പോള്‍ പിടിച്ചുകെട്ടാനാകാതെ പകച്ചു നില്‍ക്കുകയാണ് ആധുനീക ശാസ്ത്രലോകം. മൂന്ന് മാസത്തിലധികമായി നിലകൊള്ളുന്ന മഹാമാരിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു. പതിനേഴ് ലക്ഷത്തിലധികം പേരാണ് രോഗബാധിതര്‍. ലോകജനതയുടെ പകുതിയോളം പേരാണ് ലോക്ക്ഡൗണില്‍ കുടുങ്ങി കിടക്കുന്നത്. യൂറോപ്പ്, ബ്രിട്ടന്‍,യു.എസ് തുടങ്ങിയ വികസിത രാജ്യങ്ങളും ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളും സംമ്പദ്‌വ്യവസ്ഥയ്ക്കു തത്ക്കാലം അവധി കൊടുത്തിരിക്കുന്നു. കൂടാതെ കോവിഡ് കാലത്ത് ചരിത്രത്തില്‍ ഇടം പിടിച്ച കാര്യങ്ങളും നിരവധിയാണ്.

മാര്‍ച്ച് 24 നു നടന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി യോഗം വീഡിയോ കോണ്‍ഫ്രന്‍സ്സു വഴിയാണ്. മാര്‍ച്ച് 31 നു നടന്ന നാലു പ്രമേയങ്ങള്‍ വോട്ടെടുപ്പിലൂടെ പാസ്സാക്കിയതും വീഡിയോ കോണ്‍ഫ്രറെസ്സിലൂടെ തന്നെ.
1962 നു ശേഷം ഇറാന്‍ ഇആദ്യമായി അന്താരാഷ്ര നാണയശേഖരനിധിയെ (IMF) സമീപിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെ നടത്താനിരുന്ന വനിതാ വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പ് റദ്ദാക്കി.
മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 30 വരെ എവറസ്റ്റ് പര്യവേഷണങ്ങളും നേപ്പാള്‍ ഒഴിവാക്കി.
ഏഷ്യപസഫിക് രാജ്യങ്ങളുടെ വാര്‍ഷികസമ്മേളനമായ ഷാങ്ഗ്രി ലാ സംവാദം ജൂണ്‍ 5 മുതല്‍ 7 വരെയാണ് ഇക്കൊല്ലം നടത്താന്‍ നിശ്ചയിച്ചിരുന്നത്. 2002ല്‍ ആരംഭിച്ച ഈ സമ്മേളനം ആദ്യമായി റദ്ദാക്കി.
258 കൊല്ലത്തെ ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സിറ്റി സെന്റ് പാട്രിക് പരേഡ് മാറ്റിവെച്ചു.
മാര്‍ച്ച് 29 മുതല്‍ മെയ് 24 വരെ നടത്താനിരുന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവെച്ചു.
124 കൊല്ലത്തെ ചരിത്രത്തിനിടയില്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ മൂന്ന് തവണ യുദ്ധത്തെ തുടര്‍ന്ന് മാറ്റിവെച്ചങ്കിലും ആദ്യമായി വൈറസ്സ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ചു.
ഇന്ത്യയുടെ വ്യോമഗതാഗതസര്‍വീസിലാദ്യമായി എല്ലാ അന്താരാഷ്ട്രആഭ്യന്തരസര്‍വീസുകളും നിര്‍ത്തി വെച്ചു. തുടങ്ങി നിരവധിയാണ് ഈ കോവിഡ് കാലത്തെ ചരിത്രങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →