തിരുവനന്തപുരം ഏപ്രിൽ 10: ലോക്ക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാന പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ട് നല്‍കും. വാഹന ഉടമകള്‍ക്കെതിരായ കേസ് കോടതിയ്ക്ക് കൈമാറും. ഇനി വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം കിട്ടിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.
ലോക്ക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്ത് ഇറങ്ങിയ വാഹനങ്ങള്‍ പകര്‍ച്ചവ്യാധി നിയന്ത്രണനിയമം അനുസരിച്ചാണ് പൊലീസ് പിടിച്ചെടുത്തത്. 27000 ത്തോളം വാഹനങ്ങള്‍ ഇതിനോടകം വിവിധ സ്റ്റേഷനുകളില്‍ പിടിച്ചെടുത്തിട്ടുണ്ട്.
വാഹനങ്ങള്‍ കൊണ്ട് സ്റ്റേഷനുകള്‍ നിറയുകയും ബൈക്കുകള്‍ അടക്കം കേടാവുന്നു എന്ന പരാതി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ട് നല്‍കും. ഉടമകള്‍ക്കെതിരായി കേസ് കോടതിക്ക് കൈമാറും. പിഴ കോടതിയില്‍ അടക്കണം.
ഇനി മുതല്‍ വാഹനം പിടിച്ചെടുക്കണമോ എന്ന കാര്യത്തില്‍ പോലീസ് എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകു. എന്നാല്‍ പരിശോധനയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അറിയിച്ചു.

