തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ഉണ്ടാകാന്‍ സാധ്യത. ഈ മാസം 14 നു ശേഷം തീരുമാനം ഉണ്ടാകുമെന്ന് ഡി.ജി.ഇ അറിയിച്ചു. ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തണമെന്നുള്ള നിലപാട് അസാധ്യമാണെന്നും ഇതിനു കാലതാമസം എടുക്കുമെന്നാണ് പരീക്ഷാഭവന്റെ കണ്ടെത്തല്‍.പ്ലസ് ടു പ്രവേശനം നീളുമെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് മൂലംസ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 10 തുടങ്ങിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍, 3 പരീക്ഷകള്‍ക്കു ശേഷം നിര്‍ത്തിവെക്കുകയായിരുന്നു.കയായിരുന്നു. സംസ്ഥാനത്ത് 4,22,450 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയും 4,52,572 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷയും എഴുതുന്നത്.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍: തീരുമാനം ഏപ്രില്‍ 14നു ശേഷം
