ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ തെറ്റു പറ്റിയെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കേസുകള്‍ വര്‍ധിക്കുമ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നായിരുന്നുകേന്ദ്ര സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചിരുന്നത്. പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്തനാകാത്ത സാഹചര്യത്തിലാണ് സമൂഹ വ്യാപനമായി കണകാക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ കോവിഡ് 19 ന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. പഞ്ചാബില്‍ സാമൂഹിക വ്യാപനം നടന്നുവെന്നും വൈറസ് വ്യാപനത്തിന്റെ കൃത്യമായ ഉറവിടം ലഭിക്കാത്ത 27 കേസുകള്‍ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറയുന്നത്. ഈ 27 പേരും വിദേശയാത്ര നടത്താത്തവരും രോഗ ലക്ഷണങ്ങളുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാത്തവരുമാണ്.
കോവിഡ് 19: ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല, ലോകാരോഗ്യ സംഘടന
