ഹിമാചൽ പ്രദേശിലെ ചമ്പയിൽ നേരിയ ഭൂചലനം

ഷിംല ഏപ്രിൽ 9: ഹിമാചൽ പ്രദേശിലെ ചമ്പയുടെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഷിംല മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 2.2 തീവ്രത രേഖപെടുത്തിയ ഭൂചലനം ഉണ്ടായതായി മെറ്റ് ഓഫീസ് ചുമതലയുള്ള മൻമോഹൻ സിംഗ് പറഞ്ഞു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 32.7 ഡിഗ്രി വടക്കും രേഖാംശവും 76.1 ഡിഗ്രി കിഴക്കും ചമ്പ ജില്ലയിലെ കുന്നുകളിൽ രണ്ട് കിമീ ആഴത്തിലും സ്ഥിതി ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ആർക്കും ഇതുവരെ അപകടം പറ്റിയതായി റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഏപ്രിൽ 6നും ഇതേ പ്രദേശത്ത്‌ ഭൂചലനം ഉണ്ടായി.

Share
അഭിപ്രായം എഴുതാം