ഡൽഹിയിൽ ഭൂചലനം
ന്യൂഡൽഹി ഏപ്രിൽ 12: രാജ്യ തലസ്ഥാനത്ത് ഭൂചലനം. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍, റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപെടുത്തിയ ഭൂചലനമാണുണ്ടായത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയുടെ അയല്‍ പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായും വിവരമുണ്ട്.ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …