ന്യൂഡൽഹി ഏപ്രിൽ 1: കോവിഡ് 19 വ്യാപനത്തിന്റെ കുറ്റം ഷിയാ മത ന്യൂനപക്ഷങ്ങളുടെ ചുമലിൽ ചുമത്തി പാക്കിസ്ഥാൻ. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് കാരണം ഷിയാ ഹസാരെ ന്യൂനപക്ഷ സമൂഹമാണെന്ന് പാക്കിസ്ഥാൻ സർക്കാർ.
ബലോചിസ്ഥാന്റെ തലസ്ഥാനമായ ക്വേറ്റയിൽ ലോക്ക് ഡൗണിന്റെ ഭാഗമായി ഹസാരെ വർഗ്ഗത്തിന്റെ രണ്ട് പ്രദേശങ്ങളായ ഹസാരെ ടൗണും മാരിയാബാദും സർക്കാർ പൂർണ്ണമായി അടച്ചു. യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പറഞ്ഞു.