കോവിഡ്: യുഎഇ വിസാ കാലാവധി മൂന്ന് മാസം നീട്ടി നൽകും

ദുബായ് മാർച്ച്‌ 31: മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകാൻ യു എ ഇ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം. താമസ വിസകൾ പുതുക്കുന്നതിന് തൊഴിലാളികളുടെ മേലോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകൾ തടസമാകില്ല. ഈ കാലയളവിൽ എമിറേറ്റ്സ് ഐഡി കാലാവധി പിന്നിട്ടതിന്റെ പേരിൽ നേരിടേണ്ടി വരുന്ന പിഴകളും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വിമാനവിലക്കിനെ തുടർന്ന് യു എ ഇയിൽ കുടുങ്ങിയ സന്ദർശകവിസയിലുള്ളവർക്ക് നിയമവിധേയമായി രാജ്യത്ത് തുടരാമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →