മലപ്പുറത്ത്‌ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു: പരിശോധന ഫലം വന്നശേഷം സംസ്‍കാരം

മലപ്പുറം മാർച്ച്‌ 31: കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു. മലപ്പുറത്ത് ഇന്നലെ വൈകീട്ടാണ് സംഭവം.  മലപ്പുറം എടക്കരയിൽ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് ആണ് മരിച്ചത്. മുംബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ചുണ്ടായ അപകടത്തെ തുടർന്ന് 15 ദിവസം മുൻപാണ് ചികിൽസക്കായി നാട്ടിലെത്തിയത്. 58 വയസ്സുണ്ട്. 

നിലമ്പൂരിലെ ആശുപത്രിയിൽ ചികിൽസ തേടിയ ഗീവർഗീസ് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ആളെന്ന നിലയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്.  പരിശോധനാ ഫലം വന്ന ശേഷമെ  ശവസംസ്കാരം നടത്തു.


‎‎‎

Share
അഭിപ്രായം എഴുതാം