പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി : ഡൽഹി ഹൈക്കോടതി ജഡ്ജിമാർ 10 ലക്ഷം രൂപ നൽകി

ന്യൂഡൽഹി മാർച്ച് 31: ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിമാർ 10 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കോറോണവൈറസിനെതിരെ പോരാടാനായി ജഡ്ജിമാർ പണം നൽകിയതായി ഹൈക്കോടതി റെജിസ്ട്രി ചൊവ്വാഴ്ച അറിയിച്ചു. ഹൈക്കോടതിയിലെ 34 ജഡ്ജിമാരും ചേർന്നാണ് 10 ലക്ഷം രൂപ സംഭാവന ചെയ്തതെന്നും റെജിസ്ട്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം