കോവിഡ് 19: രാജ്യത്ത്‌ മരണം 19 ആയി, 873 പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി മാർച്ച്‌ 28: കോവിഡ് 19 രോഗം ബാധിച്ച് രാജ്യത്തു മരിച്ചവരുടെ എണ്ണം 19 ആയി. 873 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രലയം പുറത്തുവിട്ട കണക്ക് പ്രകാരം 79 പേർക്ക് ഇതുവരെ രോഗം ഭേദമായി.

മഹാരാഷ്ട്രയിലാണ് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത്-5 പേർ. 177 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 149 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.

രാജ്യത്ത്‌ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന നടപടികളുമായി മുന്നോട്ടു പോവുകയാണ്. രാജ്യത്തു പ്രഖ്യാപിച്ച ലോക്ക് ഡൗൺ അഞ്ചാം ദിവസത്തിലേക്ക് കടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →