ന്യൂഡൽഹി മാർച്ച് 27: രാജ്യം കോവിഡ് 19 വ്യാപനം നേരിടുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവർണ്ണർമാരുമായി വീഡിയോ കാൾ ചർച്ച നടത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ചർച്ചയിൽ പങ്കെടുത്തു.
ഇന്ത്യയിൽ ഇതുവരെ 727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 17 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

