ഭോപ്പാൽ മാർച്ച് 25: മധ്യപ്രദേശിൽ ഒരു മാധ്യമപ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15 ആയി. ഭോപ്പാലിൽ ഇരുന്നൂറോളം മാധ്യമപ്രവർത്തകർ നിരീക്ഷണത്തിലാണ്.
കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ രോഗം സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മറ്റുമാധ്യമ പ്രവർത്തകരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.