കാബൂളിലെ ഗുരുദ്വാരകയ്ക് നേരെയുള്ള ഭീകരാക്രമണം: മരണം 27 ആയി

കാബൂൾ മാർച്ച്‌ 25: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സിഖ് ഗുരുദ്വാരകക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക്‌ സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നാലുഭീകരരെയും സുരക്ഷാസേന വധിച്ചതായാണ് വിവരം. ഇന്ന് രാവിലെ 7.45നാണ് ആക്രമണമുണ്ടായത്.

കാബൂളിലെ ഷോർബസാറിലുള്ള ഗുരുദ്വാരയാണ് അക്രമിക്കപ്പെട്ടത്. ആക്രമണം നടക്കുമ്പോൾ 150ലേറെ ആളുകൾ ഗുരുദ്വാരകയ്ക്ക് അകത്തുണ്ടായിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തതായി എസ്ഐടിഇ രഹസ്യാനോഷണവിഭാഗം റിപ്പോർട്ട്‌ ചെയ്തു.

Share
അഭിപ്രായം എഴുതാം