രഞ്ജന്‍ ഗോഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി മാര്‍ച്ച് 19: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എംപിയാകുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് ഗോഗോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഗോഗോയിയെ രാജ്യസഭാഗമായി നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ സത്യപ്രതിജ്ഞ ചടങ്ങിനിടെ ഇറങ്ങിപ്പോയി. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരെ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വ്വവുമായ ആക്രമണങ്ങളിലൊന്നാണ് ഗോഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →