കോട്ടയം മാർച്ച് 17: ജില്ലയില്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 1301 ആയി. ഇന്നലെ 122 പേര്‍ക്കൂ കൂടി പുതിയതായി ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു പേരെ ഇന്നലെ ആശുപത്രി നിരീക്ഷണത്തിലാക്കി. പത്തനംതിട്ട സ്വദേശിനിയായ യുവതിയെയും രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ കുട്ടിയെയുമാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ കഴിഞ്ഞിരുന്ന മൂന്നു പേരെ ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇപ്പോള്‍ ആകെ ഒന്‍പതു പേരാണ് നിരീക്ഷണത്തിലുള്ളത്.