കോവിഡ് 19: സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ നിലവാരമുറപ്പാക്കിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം മാര്‍ച്ച് 12: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ഉപഭോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ദ്ധന കൈകാര്യം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നെറ്റ്വര്‍ക്ക് ഉപഭോഗത്തിന്‍റെ 30 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായാലും പ്രശ്നങ്ങളില്ലാതെ കൈകാര്യം ചെയ്യാനാകുമെന്നാണ് ടെലികോം കമ്പനികള്‍ സംസ്ഥാന ഐടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചത്.

നിലവിലെ സാഹചര്യം നേരിടാന്‍ പൂര്‍ണ്ണമായും സജ്ജമാണെന്നാണ് സേവനദാതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ദിവസവും ബാന്‍ഡ്വിഡ്ത് ഉപഭോഗം നിരീക്ഷിക്കുകയും ഉച്ചയ്ക്ക് 12 മണിക്ക് സര്‍ക്കാരിന് ദൈനംദിന റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യാന്‍ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →