കോഴിക്കോട് മാര്‍ച്ച് 10: കോഴിക്കോട് കാരശ്ശേരി കാരമൂലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. പക്ഷികള്‍ ചത്തത് ആശങ്കയ്ക്കിടയാക്കിയതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മാലാംകുന്ന് ഭാഗത്ത് കാക്കകളേയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പക്ഷിപനിക്കെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധം ശക്തമാക്കുന്നതിനിടയില്‍ ചിലര്‍ പക്ഷികളെ കടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2060 പക്ഷികളെയാണ് കൊന്നൊടുക്കിയത്.

