കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട മാര്‍ച്ച് 10: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയ ആള്‍ക്കെതിരെ കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ഉള്‍പ്പടെ ബോധവത്ക്കരണം നടത്തുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ടയില്‍ നിരീക്ഷണത്തിനിടെ ചാടിപ്പോയ യുവാവിനെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. റാന്നിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയത്.

Share
അഭിപ്രായം എഴുതാം