തിരുവനന്തപുരം മാര്‍ച്ച് 10: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. കായികക്ഷമതാ പരീക്ഷ ഉള്‍പ്പടെയുള്ള പിഎസ്‌സി പരീക്ഷകളാണ് മാറ്റിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആ മാസം 31 വരെ അവധി പ്രഖ്യാപിച്ചു. 8,9,10 ക്ലാസുകളിലെ പരീക്ഷകള്‍ നടത്തും. സര്‍ക്കാരിന്റെ പൊതുപരിപാടികളും റദ്ദാക്കി.

