വാഹനാപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നവരെ സംരക്ഷിക്കും: മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യുന്നതായി സര്‍ക്കാര്‍

ന്യൂഡല്‍ഹി മാര്‍ച്ച് 10: റോഡില്‍ വാഹനാപകടങ്ങളില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യുന്നതായി റിപ്പോര്‍ട്ട്. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കുന്നയാളിനെ നിര്‍ബന്ധിച്ച് ദൃക്സാക്ഷികളാക്കാന്‍ പോലീസ് ഓഫീസര്‍ക്ക് അധികാരമില്ല എന്നതുള്‍പ്പടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടത്തില്‍ മാറ്റം വരുത്താന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് നടപടികളും കേസും ഭയന്നാണ് വാഹനാപകടങ്ങളില്‍ പരിക്കേറ്റ് റോഡരികില്‍ കിടക്കുന്നവരെ രക്ഷിക്കാന്‍ പലപ്പോഴും ആരും തയ്യാറാകാത്തത്. നിയമ ഭേദഗതി നിര്‍ദ്ദേശത്തിന്റെ കരട് പുറത്തിറക്കിയെന്നാണ് സൂചന.

Share
അഭിപ്രായം എഴുതാം