യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ്‌ റെയ്ഡ് നടത്തി

മുംബൈ മാര്‍ച്ച് 7: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ്‌ റെയ്ഡ് നടത്തി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് മുംബൈയിലുള്ള വസതിയില്‍ പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യം വിടില്ലെന്ന് റാണ വ്യക്തമാക്കിയെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇദ്ദേഹത്തിനും ഭാര്യയ്ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ്വ് ബാങ്ക് ഏറ്റെടുത്തത്. 50,000 രൂപ 30 ദിവസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ഇതോടെ 50,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. ബാങ്ക് മേധാവികളുടെ കെടുകാര്യസ്ഥതയാണ് ഒരു സ്ഥാപനം ഇത്തരത്തില്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →