ന്യൂഡല്‍ഹി മാര്‍ച്ച് 7: പ്രതിവര്‍ഷം രാജ്യത്ത് ട്രക്ക്-ലോറി ഉടമകളും ഡ്രൈവര്‍മാരും നല്‍കുന്ന കൈക്കൂലി ശരാശരി 47,852 കോടിരൂപ എന്ന് റിപ്പോര്‍ട്ട്. സേവ് ലൈഫ് ഫൗണ്ടേഷനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. പോലീസ്, ആര്‍ടിഒ, ചെക്പോസ്റ്റ്, നികുതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം കൂടി നല്‍കേണ്ടി വരുന്നതാണ് ഈ പണം. ഒരു ട്രക്കിന്റെ ഒരുവര്‍ഷം കൈക്കൂലി 79,920 രൂപ. രാജ്യത്ത് 36 ലക്ഷം ട്രക്കുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
മൂന്നില്‍ രണ്ട് ഡ്രൈവര്‍മാരും ഹൈവേ പോലീസിന് കൈക്കൂലി നല്‍കുന്നുണ്ട്. ട്രാഫിക് പോലീസിനുള്ള കൈക്കൂലി 849 രൂപയാണ്. ഗുവാഹട്ടിയിലാണ് ഇത് കൂടുതല്‍-1217 രൂപ. വിജയവാഡയിലാണ് കുറവ്-122 രൂപ. ട്രക്ക് ഡ്രൈവര്‍മാര്‍ നല്‍കുന്ന കൈക്കൂലി സംബന്ധിച്ച് ഒടുവില്‍ പഠനം നടന്നത് 2006-07ലാണ്. അന്ന് 22,048 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.

