‘വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം’ ക്യാമ്പയിന് തുടക്കം: ഷീ ടോക്ക് ഇന്ന് മുതൽ

തൃശൂർ മാർച്ച് 6: കുടുംബശ്രീയുടെ ചരിത്രത്തിൽ ആദ്യമായി മാർക്കറ്റിങ് രംഗത്ത് എല്ലാ വീടുകളിലും കുടുംബശ്രീ ഉൽപ്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിലൊരു കുടുംബശ്രീ ഉൽപ്പന്നം എന്ന ബൃഹത്തായ ക്യാമ്പയിന് തുടക്കം കുറിക്കുന്നു ഷീ ടോക്കിലൂടെ. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തുക, പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുക, സംരംഭക വികസനവും, പ്രോത്സാഹനവും സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഉൽപ്പന്നങ്ങൾ ഓരോ വീട്ടുമുറ്റത്തും എത്തിച്ച് വിപണിയിൽ സ്വീകാര്യത വർധിപ്പിക്കാൻ മൂന്ന് പ്രധാന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഷീ ടോക്, ഹോം ഷോപ്പ്, നാനോ മാർക്കറ്റ് എന്നിവ ഉൾപ്പെടുന്ന ക്യാമ്പയിനിലൂടെ ക്യാമ്പയിനിലൂടെ ഒരു കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്

മികച്ച കുടുംബശ്രീ സംരംഭകരെ കണ്ടെത്തി ആദരിക്കുകയും അവരുടെ അറിവും പരിചയ സമ്പത്തും ഇതേ മേഖലയിൽ സംരംഭങ്ങൾ ചെയ്യുന്ന പുതുതലമുറയിലെ യൂണിറ്റുകൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലുമാണ് ഷീ ടോക്ക് എന്ന ടോക്ക് ഷോ സംഘടിപ്പിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ കറിപൗഡർ മേഖലയിൽ മികവ് പുലർത്തിയ അനുഭവങ്ങളും അവർ പിന്നിട്ട വഴികളും കൈ വരിച്ച നേട്ടങ്ങളും പങ്കുവെയ്ക്കും. ഇതിലൂടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സംരംഭകർക്ക് പ്രചോദനം നൽകാൻ കഴിയുന്നു.
ജില്ലാ തലത്തിൽ നടത്തുന്ന ഷീ ടോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും സംഘടിപ്പിക്കും. വീടു വീടാന്തരമുള്ള ക്യാമ്പയിൻ വിജയിപ്പിക്കാൻ പ്രാദേശിക തലത്തിൽ കൂടുതൽ സംരംഭകരെ കണ്ടെത്തി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും സമാഹരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ സംഘാടക സമിതികളുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യും.

Share
അഭിപ്രായം എഴുതാം