നിര്‍ഭയ കേസ്: പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി മാര്‍ച്ച് 6: നിര്‍ഭയ കേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ നാലു പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണവാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

തന്റെ സമ്മതം കൂടാതെയാണ് അഭിഭാഷകനായ ബൃന്ദ ഗ്രോവര്‍ ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സമര്‍പ്പിച്ചതെന്നും അതിനാല്‍ പുതിയ ഹര്‍ജി നല്‍കാന്‍ അനുമതി നല്‍കണമെന്നുമാണ് മുകേഷ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഇന്ന് ഹോളി അവധിക്കായി അടയ്ക്കുകയാണ്. കോടതി ഇനി തുറക്കുമ്പോഴായിരിക്കും ഹര്‍ജി പരിഗണിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →