തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്: ദീര്‍ഘദൂര സര്‍വ്വീസുകളില്ല

തിരുവനന്തപുരം മാര്‍ച്ച് 4: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് കാരണം മൂന്ന് മണിക്കൂറിലേറെയായി ഗതാഗതം തടസ്സപ്പെട്ടു. കിഴക്കേക്കോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. തമ്പാനൂരില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകളും ജീവനക്കാര്‍ തടയുന്നു. എടിഒ ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം യാത്രക്കാര്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു.

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് സര്‍വ്വീസുകള്‍ ജീവനക്കാര്‍ നിര്‍ത്തിവെച്ചത്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി എടിഒ തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് എടിഒയെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമരം ആരംഭിച്ചത്.

Share
അഭിപ്രായം എഴുതാം